World

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതർ അറിയിച്ചു.

2020ൽ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു. 2023 ജനുവരിയിൽ യുഎൻസിഎസ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു

ജെയുഡിയുടെ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരണത്തിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മക്കി നിർണായക പങ്കുവഹിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.

 

Related Articles

Back to top button
error: Content is protected !!