National
മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും; പാർപ്പിക്കുക തിഹാർ ജയിലിൽ

മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. പാക് വംശജനായ കനേഡിയൻ വ്യവസായി ആയ ഇയാൾ അമേരിക്കയിൽ ജയിലിലാണുള്ളത്. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്നുച്ചയോടെ ഡൽഹി പാലം വ്യോമതാവളത്തിൽ എത്തും
ഡൽഹി തീഹാർ ജയിലിലാണ് റാണയെ പാർപ്പിക്കുക. ഇതിനായുള്ള സൗകര്യം ജയിലിൽ ഒരുക്കിയിട്ടുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഡൽഹിയിലേക്ക് മാറ്റുമെന്നാണ് വിവരം. റാണയെ ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും
റാണയെ തിരികെ എത്തിക്കുന്നത് മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്‌ഫോടനങ്ങൾ നടന്ന കാലത്തെ സർക്കാരുകൾക്ക് റാണയെ തൊടാൻ ആയില്ലെന്നും അമിത് ഷാ പറഞ്ഞു.