മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം തേടും. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം. നിലവിൽ അമേരിക്കയിൽ ജയിലിലാണ് ഹെഡ്‌ലി
തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഹെഡ്‌ലി ഇന്ത്യയിലെത്തിയത്. ഇയാൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയത് റാണയുടെ നിർദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്നയാളാണ്
താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യം കണ്ടെത്തി നൽകിയതും ഷെയ്ക്കായിരുന്നു. റാണയുടെ നിർദേശപ്രകാരമാണ് ഷെയ്ക്ക് ഹെഡ്‌ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. എന്നാൽ റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ബഷീർ ഷെയ്ഖിന് അറിവുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. ഇയാൾ പിന്നീട് ഇന്ത്യ വിട്ടിരുന്നു.