Kerala

മുനമ്പത്ത് നോട്ടീസ് അയച്ചത് ടികെ ഹംസ ചെയർമാൻ ആയിരുന്ന കാലത്ത്: പാണക്കാട് റഷീദലി തങ്ങൾ

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വി എസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്. നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ ഉത്തരവും വന്നു

മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. സിപിഎം നേതാവ് ടികെ ഹംസ ചെയർമാൻ ആയിരുന്ന കാലത്താണ് നോട്ടീസ് അയച്ചത്. വിഎസ് സർക്കാരിന്റെ അതേ നിലപാടാണ് മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിനും

പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വെച്ച് അവരെ ഇറക്കി വിടുന്നത് ശരിയല്ല. സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ സാധിക്കുക എന്നും റഷീദലി പറഞ്ഞു.

Related Articles

Back to top button