മുറപ്പെണ്ണ്: ഭാഗം 2
രചന: മിത്ര വിന്ദ
“വിശ്വേട്ടാ… ഒരു മിനിറ്റ്… ”
അവർ കാറിന്റെ ഡോർ തുറന്ന് കൊടുത്തു..
അയാൾ മെല്ലെ കാറിൽ നിന്ന് പുറത്തിറങ്ങി..
ഒരുരൂപ നാണയം എടുത്ത് അവൾ അയാളുടെ തലയ്ക്കു ഉഴിഞ്ഞു… എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട്…
“ഇനി പൊയ്ക്കോളൂ….. ”
“മ്മ്… “അയാൾ മൂളി..
ഇഡലിയും സാമ്പാറും ആയിരുന്നു കാലത്ത് ഭക്ഷണം..
മുത്തശ്ശി ആണെങ്കിൽ പദ്മക്ക് വേഗം രണ്ട് ഇഡലി എടുത്ത് പാത്രത്തിൽ വെച്ച്..
“ന്റെ മുത്തശ്ശി… നിക്ക് ഒരെണ്ണം മതി… “അവൾ വാശി പിടിച്ചു..
“അത് രണ്ടു കഴിക്ക് മോളെ.. ഉച്ച ആകുമ്പോൾ വിശക്കില്ലേ… ”
അമ്മ വഴക്ക് പറഞ്ഞപ്പോൾ അവൾ ഒരു തരത്തിൽ അത് കഴിച്ചു എഴുനേറ്റ്..
“പദ്മാ…… “കീർത്തന ഉറക്കെ വിളിച്ചു…
“ദ… വരണു…. ”
അവൾ മുത്തശ്ശിക്കും അമ്മയ്ക്കും കവിളിൽ ഓരോ മുത്തം കൊടുത്തിട്ട് വേഗം ഓടി..
വേളി ആകാറായ കുട്ടി ആണ്.. ന്നാലും ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല…
ഗിരിജ അകത്തെ കോലയിലേക്ക് കയറി…
“യ്യോ… നീ ഇന്ന് വരുന്നില്ലേ… കഷ്ടം ആണല്ലോ…. ഞാൻ തനിച്ചൊള്ളു….. ”
അവൾക്ക് ആകെ സങ്കടം ആയി..
“ടി… ഇന്ന് എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുവാ… ”
“ശോ… അതിന് നിനക്ക് 20വയസ് അല്ലേ ഒള്ളു… ”
“മ്മ്… ചൊവ്വ ദോഷം ഉണ്ട്… ആ തിരുമുല്പാട് പറഞ്ഞു… സൊ അമ്മക്ക് ദൃതി.. ”
“അയാളെ എന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ ഞാൻ ശരിയാക്കും… അയാൾ കാരണം ന്റെ അമ്മയും മുത്തശ്ശി യും എത്ര വിഷമിക്കുന്നു എന്ന് അറിയാമോ… ”
“ടി പദ്മ… നീ വേഗം ചെല്ല്.. ഇന്ന് നമ്മുട ആർട്സ് ഡേ ഉള്ളത് അല്ലെ.. ”
“മ്മ്.. ”
“നീ പാട്ട് പഠിച്ചു അല്ലെ… ”
“പഠിച്ചു.. ന്നാലും ഇത്തിരി ടെൻഷൻ… ”
“അഹ് അതു സാരമില്ല…. നീ ധൈര്യം ആയിട്ട് പാടിക്കോ.. ഞാൻ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്.. ”
“ഓഹ് പിന്നെ… നീ ഈ വീട്ടിൽ ഇരിക്കുക അല്ലെ.. എന്നിട്ടാണോ നിന്റെ സപ്പോർട്ട്.. ”
“ടി ഇന്നല്ലേ നമ്മുടെ ഗ്രേസി മാമിനു പകരം പുതിയ മാഡം ചാർജ് എടുക്കുന്നത്… ”
“ഓഹ് ഗോഡ്.. ഞാൻ അത് മറന്നു…. എങ്കിൽ ശരി പിന്നെ കാണാം ”
“Ok ടി… ”
പദ്മ ആണെങ്കിൽ കൂട്ടുകാരിയോട് യാത്ര പറഞ്ഞു നടന്നു…
ഇവൾ ആണ് നമ്മുടെ പദ്മതീർഥാ…
വിശ്വനാഥൻ നമ്പൂതിരിയുടെയും ഗിരിജാദേവിയുടെയും ഒരേഒരു മകൾ…
ബി കോം ലാസ്റ്റ് ഇയർ ആണ് .. നന്നായി പഠിക്കും… കൂടാതെ സകല കലയിലും അവൾ അഗ്രഗണ്യ ആണ്..
കാണാൻ അതീവ സുന്ദരിയും… .
സംഗീതവും നൃത്തവും ഒക്കെ അവളുടെ കൂടപ്പിറപ്പുകൾ ആണ്..
കോളേജിൽ ഒരുപാട് ആൺകുട്ടികൾ അവൾക്ക് പിന്നാലെ കൂടിയിട്ടുണ്ട്…
പക്ഷെ അവൾ ആർക്കും പിടി കൊടുത്തിട്ടില്ല…
ഇല്ലത്തു ആണെങ്കിൽ മുത്തശ്ശി എപ്പോളും പറയും… ചീത്ത പേര് ഉണ്ടാക്കരുതേ എന്ന്…..
കോളേജിലേക്ക് ബസ് ലക്ഷ്യം ആക്കി അവൾ നടക്കുക ആണ്..
ഇല്ലത്തെ കുട്ടി ആണെങ്കിലും അവളെ ഇത്തിരി bold ആക്കി ആണ് അവളുടെ അച്ഛൻ വളർത്തിയിരുന്നത്.. നൃത്തം പഠിക്കുവാനും സംഗീതം പഠിക്കുവാനും ഒക്കെ ആയിട്ട് അവൾ എപ്പോളും അച്ഛന്റെ ഒപ്പം പുറത്ത് പോകുമായിരുന്നു..
ഇന്നലെ പെയ്തു തോർന്ന മഴ വെള്ളം കെട്ടി കിടക്കുക ആണ് റോഡിലെ കുഴിയിൽ എല്ലാം..
പെട്ടന് ആണ് ഒരു കാർ വന്നു suddenbreak ഇട്ടത്…
അവളുടെ ചുരിദാറിൽ മുഴുവനും ചെളി പടർന്നു..
“ന്റെ കാവിലമ്മേ….. ഇത് എന്താ ഇവർ ചെയ്തത്..കാലത്ത് കോളേജിൽ പ്രോഗ്രാം ഉള്ളത് ആണ്…. ഏറ്റവും നല്ല ഡ്രെസ് ഇട്ട് വന്നത് ആണ്.. “അവൾ തന്റെ ചുരിദാറിൽ നോക്കി .
പെട്ടന്ന് തന്നെ കാറിന്റെ glass താഴ്ന്നു..
“ഇങ്ങോട്ട് ഇറങ്ങി വാടോ….. കാണിച്ചു വച്ചത് കണ്ടില്ലേ.. ”
അവൾ ദേഷ്യപ്പെട്ടു.
ഒരു സുമുഖൻ ആയ ചെറുപ്പക്കാരൻ കാറിൽ നിന്ന് ഇറങ്ങി.. നല്ല ഐശ്വര്യം ഉള്ള ഒരു മുഖം..
അവൻ അവൾക്ക് അരികിലേക്ക് നടന്നു വന്നു.
കുട്ടി… ആം സോറി…. ഞാൻ കണ്ടില്ലായിരുന്നു ”
അയാൾ പറഞ്ഞു..
“എന്താണ് മാഷേ ഇയാൾ ഈ കാണിച്ചത്, ഇയാളുടെ മുഖത്ത് കണ്ണ് കാണില്ലേ ”
“ഉണ്ടായിരുന്നു… പക്ഷെ എനിക്കു ഈ വഴി അത്ര പരിചയം ഇല്ല.. അതാണ്.. ”
“പരിചയ ഇല്ലാത്ത വഴിയിൽ കൂടി വണ്ടി ഓടിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കി ഇരുന്നു വേണം ഓടിക്കുവാൻ…. അല്ലാതെ ഇതുപോലെ കോപ്രായം കാണിക്കല്ലേ.. ഇനി ഞാൻ എന്ത് ചെയ്യും ആവോ.. ”
“വീട് ഇവിടെ അടുത്ത് ആണ് എങ്കിൽ ഞാൻ ഡ്രോപ്പ് ചെയാം…. പ്ലീസ്.. ”
“എനിക്കു കോളേജിൽ പോകേണ്ടത് ആണ്… ഇനി ഇല്ലത്തു ചെന്നിട്ട് പോകാൻ നിന്നാൽ സമയം പോകും… $
“ഏത് ഇല്ലത്തെ ആണ് കുട്ടി.. ”
“ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ വന്നിട്ട് ഇയാൾക്ക് ഇത് ഒക്കെ അറിയാമോ… ”
“അതല്ല…. ”
“ഏതല്ല…. ഇയാൾ പോകാൻ നോക്ക്… ”
അവൾ കുപ്പിയിൽ നിന്ന് വെള്ളം എടുത്ത് ചെളി കഴുകാൻ തുടങ്ങി..
“ഞാൻ സഹായിക്കണോ… ”
“മ്മ്.. വേണം… ഞാൻ പറയാം… ”
അവൾ കുപ്പി എടുത്ത് ബാഗിലേക്ക് ഇട്ട്… എന്നിട്ട് അയാളെ നോക്കി…
“ഒരു രണ്ടായിരം രൂപ ഇങ്ങു എടുക്ക്… ”
“ങേ… അത് എന്തിനാ… “അയാൾ പോക്കറ്റിൽ തപ്പി..
“അതോ.. അതേയ്… ന്റെ ചുരിദാർ ഞാൻ കഴിഞ്ഞ ആഴ്ച രണ്ടായിരത്തി അഞ്ഞൂറ് രൂപ കൊടുത്തു വാങ്ങിയതാണ്… ഇനി ഇത് അലക്കി പിഴിഞ്ഞാൽ അതു നാശമാകും… ”
അതിന് അലക്കേണ്ട കുട്ടി… ”
“കുട്ടിയോ.. ആരുടെ കുട്ടി… ”
“അല്ല… എനിക്ക് ഇയാളുടെ പേര് അറിയില്ല… സൊ…. ”
“ഓഹ്.. ഇനി പേരും മേൽവിലാസവും ഒക്കെ അറിയണം അല്ലേ…. ഒന്ന് പോ മാഷ്.. ”
“ഞാൻ പോയ്കോളാം… വെറുതെ പറഞ്ഞു എന്ന് ഒള്ളു.. ”
“അങ്ങനെ അങ്ങ് പോകാൻ വരട്ടെ…… എനിക്ക് ന്റെ കാശ് താ… ”
അവൾ തന്റെ വലതു കൈ അവന്റെ നേർക്ക് നീട്ടി……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…