Kerala

തിരുനെല്ലിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിയെ കണ്ടെത്തി

വയനാട് തിരുനെല്ലി അപ്പപ്പാറയിൽ അമ്മയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട പ്രവീണയുടെ ഇളയ മകൾ അബിനയെയാണ് കണ്ടെത്തിയത്. വീടിന് സമീപത്തുള്ള തോട്ടത്തിലായിരുന്നു കുട്ടി.

പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനെയും പോലീസ് പിടികൂടി. ഇന്നലെയാണ് ചേകാടി വാകേരിയിൽ വാടകക്ക് താമസിച്ചിരുന്ന എടയൂർകുന്ന് സ്വദേശി പ്രവീണയെ സുഹൃത്ത് വെട്ടിക്കൊന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു പ്രവീണ.

മക്കളായ അനഘ, അബിന എന്നിവർക്കൊപ്പമാണ് പ്രവീണ താമസിച്ചിരുന്നത്. ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മൂത്ത മകൾ അനഘക്കും പരുക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്ന അനഘ അപകടനില തരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!