‘കൊല്ലപ്പെട്ട ‘ ഭാര്യ തിരിച്ചെത്തി; ജയിലിലായിരുന്ന ഭർത്താവിന് അഞ്ച് വർഷത്തിന് ശേഷം മോചനം

കർണാടക കുശാൽനഗറിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ തിരികെ എത്തി. ഇതോടെ കേസിൽപ്പെട്ട് ജയിലിലായിരുന്ന സ്ത്രീയുടെ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി. കുടക് ബസവനഹള്ളി ആദിവാസികോളനിയിലെ കെ സുരേഷിനെയാണ്(35) കോടതി കുറ്റവിമുക്തനാക്കിയത്.
സുരേഷിന്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതായത്. ദിവസങ്ങൾക്ക് ശേഷം കാവേരി തീരത്ത് നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. ഇത് മല്ലികയുടെതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് പോലീസ് കുറ്റപത്രവും സമർപ്പിച്ചു
എന്നാൽ ഏപ്രിൽ 1ന് ഷെട്ടിഗേരിക്ക് സമീപം മറ്റൊരാൾക്കൊപ്പം മല്ലികയെ സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടതാണ് നിർണായകമായത്. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു
മല്ലിക സുഹൃത്തായ ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അഭിഭാഷകൻ ഹാജരാക്കി. പോലീസ് ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സുരേഷ് കോടതിയെ അറിയിച്ചു. പോലീസിന്റെ വീഴ്ചയിൽ അന്വേഷണം തുടരുകയാണ്