Oman

മസ്‌കത്ത് പുഷ്പമേള: പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തോളം സന്ദര്‍ശകരെ

മസ്‌കത്ത്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഷോകളില്‍ ഒന്നായ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായ പുഷ്പമേളയില്‍ 10 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഖുറം നാച്വറല്‍ പാര്‍ക്കാണ് മേളയുടെ പ്രധാന വേദി. ഡിസംബര്‍ 23ന് തുടക്കംകുറിച്ച മേള ജനുവരി 21 വരെ തുടരും. 10 ലക്ഷം പൂക്കളാണ് ഇവിടെ സന്ദര്‍ശകരെ സ്വാഗതംചെയ്യാന്‍ വിരിഞ്ഞുനില്‍ക്കുന്നത്. തലസ്ഥാനത്തെയും സമീപപ്രദേശങ്ങളിലെയും ഏഴ് വേദികളിലായാണ് മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവല്‍ നടക്കുന്നത്.

മണ്‍മറഞ്ഞ ഒമാന്‍ ഭരണാധികാരികളുടെ പേരുകളിലുള്ള റോസാപ്പൂക്കളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. സുല്‍ത്താന്‍ ഖാബൂസിന്റെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി എന്നിവരുടെ പേരുകളിലെല്ലാമുള്ള പനിനീര്‍പൂക്കള്‍ ഇവിടെ കാണാനാവും.

ഗ്രാന്റ് ഫ്‌ളോറല്‍ സെന്റര്‍പീസ്, സ്വപ്‌നങ്ങളുടെ മേലാപ്പുകള്‍, അത്ഭുതങ്ങളുടെ വേരുകള്‍ തുടങ്ങിയ കലാസൃഷ്ടികളും കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഖുറം നാച്വറല്‍ പാര്‍ക്കിനൊപ്പം ആമിറാത്ത് പാര്‍ക്ക്, നസീം ഗാര്‍ഡന്‍ എന്നിവിടങ്ങളിലും ആയരിക്കണക്കിന് സന്ദര്‍ശകരാണ് ദിവസവും പുഷ്പമേള കാണാന്‍ എത്തുന്നത്.

Related Articles

Back to top button
error: Content is protected !!