150 കടന്ന് മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ബി തകർച്ചയിൽ നിന്ന് മികച്ച സ്‌കോറിലേക്ക്
ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എക്കെതിരായ മത്സരത്തിൽ ഇന്ത്യ ബി മികച്ച സ്‌കോറിലേക്ക്. 97 റൺസിനിടെ ഏഴ് റൺസ് വീണ് പതറിയ ഇന്ത്യ ബിയെ മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. 159 റൺസുമായി മുഷീർ ഖാൻ ക്രീസിൽ തുടരുകയാണ്. 42 റൺസുമായി നവ്ദീപ് സൈനിയും ക്രീസിലുണ്ട്
ഇന്ത്യ ബി നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലാണ്. 43.5 ഓവറിൽ വെറും 97 റൺസിനിടെ ഏഴ് വിക്കറ്റ് വീണ് വൻ തകർച്ചയെ നേരിടുന്ന സമയത്താണ് മുഷീറും നവ്ദീപ് സൈനിയും ക്രീസിൽ ഒന്നിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 275 വരെ എത്തിക്കുകയായിരുന്നു.
331 പന്തിൽ 15 ഫോറും നാല് സിക്‌സും സഹിതമാണ് മുഷീർ 159 റൺസ് എടുത്തത്. നേരത്തെ യശസ്വി ജയ്‌സ്വാൾ 30 റൺസും അഭിമന്യു ഈശ്വരൻ 13 റൺസിനും സർഫറാസ് ഖാൻ 9 റൺസിനും വീണിരുന്നു. റിഷഭ് പന്ത് 7 റൺസിന് പുറത്തായി. നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും പൂജ്യത്തിനും സായി കിഷോർ ഒരു റൺസിനും വീണു.