Kerala

സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമർശനമെന്ന് എംവി ഗോവിന്ദൻ

സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നൽകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് ആണ് എന്നർഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ മനസിലാക്കാം.

അതിന്റെ അപ്പുറം കടന്ന് ലീഗിൽ തന്നെ വലിയ പ്രസക്തി ഒന്നും ലഭിക്കാത്ത ആളുകൾ സാദിഖലിയെ കുറിച്ച് പറഞ്ഞാൽ വിവരമറിയും എന്നുൾപ്പടെ പ്രതികരിക്കുന്നു. എന്തും പറയാൻ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലർ നടത്തുന്നത് എംവി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചതെന്നും ഉടനെ തന്നെ മതപരമായ വികാരം രൂപപ്പെടുത്താൻ വേണ്ടിയുള്ള വർഗീയ അജണ്ട ചിലയാളുകൾ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കൽ പാളയത്തിലാണ് ലീഗ് ഉള്ളതെന്ന് വെറുതെ പറയുന്നതല്ല. മത വികാരത്തെ ആളിക്കത്തിക്കാനുള്ള ലീഗ് ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം രാഷ്രീയ സഖ്യമുണ്ടാക്കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി ആർ എസ് എസിന്റെ മറുവശമാണ്. ലീഗ് നേരത്തെ ഇങ്ങനെയായിരുന്നില്ല. ജനാധിപത്യപരമായ സമീപനം സ്വീകരിച്ച പാർട്ടിയായിരുന്നു ലീഗ് എം വി ഗോവിന്ദൻ വ്യക്തമാക്കി.

 

Related Articles

Back to top button