പിവി അൻവറുമായി ഇനി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ
പിവി അൻവർ എംഎൽഎയുമായി പാർട്ടിക്ക് യാതൊരു ബന്ധമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല
പാർലമെന്ററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ പാർട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതിൽ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്റെ ആരോപണങ്ങളാണ് അൻവർ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.
മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അൻവർ ആണിപ്പോൾ അദ്ദേഹത്തിനെതിരെ വിമർശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്റേത്. പിണറായി വിജയൻ അല്ല പാർട്ടി. അദ്ദേഹം പാർട്ടിയുടെ ഉന്നതനായ അംഗമാണ്. പാർട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുന്നുണ്ട്. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.