Kerala
നിലമ്പൂരിൽ എൽഡിഎഫിന് പൊതുസമ്മതനായ സ്ഥാനാർഥി വരുമെന്ന് എംവി ഗോവിന്ദൻ

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പൊതുസ്വതന്ത്രനെന്ന് സൂചന. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയേക്കുമെന്നാണ് വിവരം. പൊതുസമ്മതനായ സ്ഥാനാർഥി നിലമ്പൂരിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അനുയോജ്യമായ ആളെ തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാൻ ഒരു ഭയവും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ മറ്റേത് സർക്കാരിനേക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. സർക്കാരിന് തല ഉയർത്തിപ്പിടിച്ച് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്
പിവി അൻവർ ഒരു സോപ്പുകുമിളയാണ്. അത് പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണ്. നീതിബോധമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും നിരക്കാത്ത ആളാണ് അൻവറെന്നും ബിനോയ് വിശ്വം പറഞ്ഞു