Kerala
ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാർ എന്ന് എംവി ഗോവിന്ദൻ

ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രമാണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കും.
ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാർ. സിപിഎം നവകേരള നയരേഖക്ക് വൻ സ്വീകാര്യത ലഭിച്ചു. പ്രതിനിധികൾ നയരേഖയെ പിന്തുണച്ചു. രേഖ സമഗ്രമാക്കാൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു
രേഖ അംഗീകരിച്ച ശേഷം എൽഡിഎഫിൽ ചർച്ച ചെയ്ത് സർക്കാർ നടപ്പാക്കും. പാർട്ടി സംസ്ഥാന സമ്മേളനം സർക്കാരിന്റെ പ്രവർത്തനത്തെ മികച്ചത് എന്നാണ് വിലയിരുത്തിയത്. കെ റെയിൽ കേന്ദ്രം അനുവദിച്ചാൽ നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.