Kerala

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും; 50 അംഗ കമ്മിറ്റിയിൽ 9 പുതുമുഖങ്ങൾ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. 50 അംഗ കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവരും പുതിയ കമ്മിറ്റിയിൽ ഇടം നേടി.

പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തെ തുടർന്ന് നടപടി നേരിട്ട വി കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ തുടരും. എംവി നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിലുണ്ട്. അതേസമയം മുൻ സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ് എംഎൽഎയുമായിരുന്ന ജയിംസ് മാത്യു കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടില്ല.

അതേസമയം പിപി ദിവ്യക്കെതിരെ കണ്ണൂർ സമ്മേളനത്തിലും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. നവീൻ ബാബുവിനെതിരായ പരാമർശം പാർട്ടി കേഡറിന് നിരക്കാത്തതാണെന്നും ദിവ്യ ജാഗ്രത പുലർത്തിയില്ലെന്നും പൊതു ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!