Kerala

എൻ്റെ വാക്കുകൾ വളച്ചൊടിച്ചു; അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം ഞാൻ ആരെന്ന്, പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു: സുരേഷ് ഗോപി

മധ്യവർഗ്ഗത്തിന്റെ യാചനകൾ ഇന്ത്യൻ ചരിത്രത്തിൽ പരിഗണിക്കപ്പെട്ട ബജറ്റ് ആണ് ഇന്നലത്തേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം കേരളത്തിൽ തിരിഞ്ഞ് നോക്കിയില്ല എന്നാണ് പറഞ്ഞത്. അസത്യ പ്രചാരണം പാർലിമെന്റിൽ പ്രതിപക്ഷത്തിന് മുതൽകൂട്ട് ആകുന്നു.

ഈ വർഷവും ബജറ്റിൽ ടൂറിസത്തിനായി പ്രഖ്യാപനം ഉണ്ട്. ഇപ്പോൾ ചോദിക്കുന്നത് എയിംസ് ആണ്. എയിംസ് വരും. വെറുതെയാണ് ഒന്നുമില്ല, ഒന്നുമില്ല, ഒന്നും നൽകിയില്ല എന്ന് പറയണേ.. എയിംസ് വരുന്നെങ്കിൽ താൻ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇത് താൻ കേന്ദ്രത്തോട് അപേക്ഷിച്ചു. ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു. ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ കാലാവധി അവസാനിക്കും മുൻപ് എയിംസിന്റെ പണി തുടങ്ങും.

തിരുവനന്തപുരം പോലെ ആകണം ആലപ്പുഴ. ആലപ്പുഴ ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയാൽ എയിംസിന് വേണ്ടി യുദ്ധം ചെയ്യാൻ താൻ തയ്യാർ. രാവിലെ താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.

മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയത്. തന്റെ പരാമർശം എടുത്തിട്ടടിക്കുന്നു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!