National

സിനിമയിൽനിന്ന് സന്തോഷം ലഭിക്കുന്നില്ല; അടുത്ത് തന്നെ ചലച്ചിത്ര മേഖല ഉപേക്ഷിച്ചേക്കുമെന്ന് മിഷ്കിൻ

ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ മിഷ്കിൻ സിനിമയോട് വിടപറയാൻ ഒരുങ്ങുന്നതായി സൂചന. സിനിമയിൽനിന്ന് തനിക്ക് സന്തോഷം ലഭിക്കുന്നില്ലെന്നും, അതിനാൽ അടുത്ത് തന്നെ ഈ മേഖല ഉപേക്ഷിച്ചേക്കുമെന്നും അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

 

മിഷ്കിന്റെ ഈ പ്രസ്താവന സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറിട്ട മേക്കിംഗും ശക്തമായ തിരക്കഥകളും എന്നും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. “അഞ്ജാതെ”, “പിശാച്”, “ഓണായിയും ആട്ടുംകുട്ടിയും” തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവിന് ഉദാഹരണങ്ങളാണ്.

നിലവിൽ ചില പ്രോജക്റ്റുകൾ മിഷ്കിൻ ഏറ്റെടുത്തിട്ടുണ്ട്. അവ പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം ഈ തീരുമാനത്തിലേക്ക് കടക്കുമോ എന്ന് ഉറ്റുനോടുകയാണ് സിനിമാ പ്രേമികൾ. അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Related Articles

Back to top button
error: Content is protected !!