ഓപറേഷൻ സിന്ദൂറിലുടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ ആരതി

പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമാണെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. രാവിലെ വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി. ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി പ്രതികരിച്ചു
നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങൾ നിന്നിരുന്നത്. ആ മണ്ണിലാണ് അവർ വന്ന് ഒരു ദയയുമില്ലാതെ നിരപരാധികളെ കൊന്നു കളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. ഇന്ത്യക്കാരി എന്നതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു എന്നും ആരതി പറഞ്ഞു
കര, വ്യോമ, നാവകിസ സേനകളുടെ സംയുക്ത ഓപറേഷനിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയത്. ഒമ്പതിടങ്ങളിലെ പാക് ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്‌ഷെ, ലഷ്‌കർ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. മുരിഡ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു.