National

നമ്മ മെട്രോ യെല്ലോ ലൈൻ ഓഗസ്റ്റ് 10-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; 25 മിനിറ്റ് ഇടവേളയിൽ സർവീസ്

ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10-ന് ഉദ്ഘാടനം ചെയ്യും. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന ഈ 19.15 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ടത്തിൽ, 25 മിനിറ്റ് ഇടവേളകളിൽ മൂന്ന് ഡ്രൈവറില്ലാ ട്രെയിനുകളായിരിക്കും സർവീസ് നടത്തുക. അതേസമയം, ഓഗസ്റ്റ് 10-നോ തൊട്ടടുത്ത ദിവസങ്ങളിലോ തന്നെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

മെട്രോയുടെ ഫേസ്-3 വികസനത്തിന്റെ ഭാഗമായുള്ള 44.65 കിലോമീറ്റർ പാതയുടെ തറക്കല്ലിടലും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. ഏകദേശം 5,056.99 കോടി രൂപ ചെലവഴിച്ചാണ് യെല്ലോ ലൈൻ പൂർത്തിയാക്കിയത്. ഈ പുതിയ പാത ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന ഐടി ഹബ്ബുകളെ ബന്ധിപ്പിക്കുന്നത് വഴി ലക്ഷക്കണക്കിന് യാത്രക്കാർക്ക് സഹായകമാകും.

 

Related Articles

Back to top button
error: Content is protected !!