Wednesday, 11 November 2026 About Us · Contact Us

ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു

11 Dead After Jumping Off Train Over Fire Rumour Getting - ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു

ട്രെയിനിന് തീപ്പിടിച്ചെന്ന കിംവദന്തി പടര്‍ന്നതിനെ തുടര്‍ന്ന് റെയിവേ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരില്‍ 11 പേര്‍ മരിച്ചു. പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് ഇവര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. ട്രെയിനിന് തീപിടിച്ചെന്ന കിംവദന്തിയെത്തുടര്‍ന്ന് യാത്രക്കാരില്‍ പരിഭ്രാന്തി പടരുകയും അവരില്‍ പലരും ട്രെയിനില്‍ നിന്ന് ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പര്‍ധഡെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിന്‍ ആരോ ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തി. ഇത് തീപ്പിടിത്തം കാരണമാണെന്ന കിംവദന്തി പടര്‍ന്നതോടെയാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയത്. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് ഇവര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഗതാഗതം തടസ്സപ്പെട്ടു: ആളപായമില്ല

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഗതാഗതം തടസ്സപ്പെട്ടു: ആളപായമില്ല

02 Jul 2026

പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഇലക്ട്രിക് ലൈനിൽ തട്ടി കത്തിയെരിഞ്ഞ് അജ്ഞാതൻ

07 Dec 2024

കുടുങ്ങിയ വന്ദേഭാരത് റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു

04 Dec 2024

ഷൊര്‍ണൂരില്‍ വന്ദേഭാരത് വഴിയില്‍ കുടുങ്ങിയിട്ട് മണിക്കൂര്‍ കഴിഞ്ഞു; വാതില്‍ തുറക്കാനാകുന്നില്ല

04 Dec 2024

കുടുംബത്തോടൊപ്പം വരവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു

08 Nov 2024

യാത്ര ഒരുപാട് മുമ്പ് പ്ലാന്‍ ചെയ്യേണ്ട…; ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

17 Oct 2024