Wednesday, 11 November 2026 About Us · Contact Us

ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പ്; ബംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

ബംഗളൂരുവിൽ യുവാവ് 24 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ജീവനൊടുക്കി. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെയാണ് കുറിപ്പിലെ പരാമർശങ്ങൾ. യുപി മറാത്തഹള്ളി സ്വദേശി അതുൽ സുഭാഷാണ്(34) മരിച്ചത്. സ്വകാര്യ കമ്പനിയിൽ സീനിയർ എക്‌സിക്യൂട്ടീവായിരുന്നു അതുൽ ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവാവ് പറഞ്ഞു. 24 പേജിൽ നാല് പേജ് സ്വന്തം കൈപ്പടയിലുള്ളതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണ് പരിചയക്കാരായ നിരവധി പേർക്ക് അതുൽ കുറിപ്പിന്റെ ഇ മെയിൽ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ താനും കൂടിയുള്ള എൻജിഒയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും അതുൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പായി നീതി കിട്ടണമെന്ന പ്ലക്കാർഡും വീടിന് മുന്നിൽ ഇയാൾ സ്ഥാപിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഫീസ് അടക്കാത്തതിലെ മനോവിഷമം; മൂന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് ചാടി 16കാരന്റെ ദുരൂഹ മരണം; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍

23 Jan 2025

ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

14 Jan 2025

നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു

14 Jan 2025

ഹമാരി അദൂരി കഹാനി…; പ്രണയ വിവാഹത്തിനൊടുവില്‍ ജീവനൊടുക്കി യുവാവ്

09 Jan 2025

വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

09 Jan 2025

ഹരിപ്പാട് ഭിന്നശേഷിക്കാരനായ ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

21 Dec 2024