Wednesday, 11 November 2026 About Us · Contact Us

ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പെട്രോള്‍ തീര്‍ന്ന് വഴിയിലായതിന് പിന്നാലെ നാല് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നാല് കുഞ്ഞുങ്ങളില്‍ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. 13 മാസം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. യുവതിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പെട്രോള്‍ വാങ്ങാന്‍ ഭര്‍ത്താവ് പമ്പിലേക്ക് പോയപ്പോഴായിരുന്നു യുവതി കൊടും ക്രൂരത ചെയ്തത്. അഞ്ചു വയസ്സുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. യുവതി തന്റെ നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി (26) ആണ് ഈ ക്രൂരത ചെയ്തത്. കോലാര്‍ ജില്ലയിലെ തെലഗി ഗ്രാമത്തിലുള്ള കുടുംബമാണിത്. കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്നും ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എൽപിജിക്കും പെട്രോളിനും വില വർദ്ധിക്കാൻ സാധ്യത; വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും

എൽപിജിക്കും പെട്രോളിനും വില വർദ്ധിക്കാൻ സാധ്യത; വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും

15 Jul 2026
ഇന്ധനവില ഉടൻ കുറയില്ല; പെട്രോൾ-ഡീസൽ വിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന

ഇന്ധനവില ഉടൻ കുറയില്ല; പെട്രോൾ-ഡീസൽ വിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന

03 Jul 2026

ഫീസ് അടക്കാത്തതിലെ മനോവിഷമം; മൂന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് ചാടി 16കാരന്റെ ദുരൂഹ മരണം; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍

23 Jan 2025

നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു

14 Jan 2025

ഹമാരി അദൂരി കഹാനി…; പ്രണയ വിവാഹത്തിനൊടുവില്‍ ജീവനൊടുക്കി യുവാവ്

09 Jan 2025

വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

09 Jan 2025