അംബേദ്കർ പരാമർശം: വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം എംപിമാർ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയാണ്. പാർലമെന്റ് കവാടത്തിലെ പ്രതിഷേധം വിലക്കിയ സാഹചര്യത്തിലാണ് മാർച്ച് അമിത് ഷാ മാപ്പ് പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചെന്ന് ആരോപിച്ച് പ്രിതപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കേസെടുത്ത് ജയിലിൽ അടയ്ക്കാനാണ് ഭാവമെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. അംബേദ്കറെ അപമാനിച്ചതിൽ അമിത് ഷാ മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്റേതെന്ന് സംശയം

കെജ്രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
