Sunday, 15 November 2026 About Us · Contact Us

സിജെപി പ്രവർത്തകരെ വിട്ടയക്കണം; ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് സോനം വാങ്ചുക്ക്; ഡൽഹിയിലേക്ക് മടങ്ങുന്നതും പരിഗണനയിൽ

Sonam Wangchuk Protests Are Necessary For Governments To - സോനം
സര്‍ക്കാരുകള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രതിഷേധങ്ങള്‍ അനിവാര്യം: സോനം വാങ്ചുക്ക്

ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂ​ഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. വിട്ടയച്ചില്ലെങ്കിൽ താൻ സമരം ചെയ്യും. പദയാത്രയോ ധാരണയോ നടത്തും. ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നതും പരിഗണനയിലെന്ന് സോനം വാങ് ചുക്ക് വ്യക്തമാക്കി. നേരത്തെ, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സോനം വാങ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് ഡൽഹി പൊലീസ് തടഞ്ഞത്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തു.

അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കൾ എവിടെയാണെന്ന് അറിയില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. അഭിജീത് ദീപ്കെയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണ്. അഭിഭാഷകരോടോ കുടുംബത്തിനോടോ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സിജെപി കുറ്റപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

21 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026