Saturday, 14 November 2026 About Us · Contact Us

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും

Demand For Gyanesh Kumars Resignation Protests Continue To - ഡൽഹി സമരം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും. ജന്തർ മന്തർ പ്രതിഷേധം തുടരാൻ കോക്രോച്ച് ജനതാ പാർട്ടിയും, ഇടതു വിദ്യാർഥി-യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെ മൂന്ന് സിജെപി നേതാക്കൾ എവിടെയെന്നതിൽ ഡൽഹി പൊലീസ് വ്യക്തത വരുത്തിയില്ല.

നാളെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം തുടരും. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധവുമായിറങ്ങും. ഏഴായിരത്തോളം പേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും. മെട്രോയും ജന്തർ മന്തറിലെ ഇന്റർനെറ്റും പുനഃസ്ഥാപിച്ചിട്ടില്ല. ഇന്നലെ പ്രതിഷേധക്കാർക്ക് എതിരെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം നൽകിയ ഹർജി സുപ്രീംകോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചിയുടേയും വി മോഹനയുടേയും സ്‌പെഷ്യൽ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഡൽഹി പൂർണമായി അടച്ചിടരുതെന്നും നിയന്ത്രിതമായ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇന്ന് 47ലേറെ മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുകയും ബാരിക്കേഡുപയോഗിച്ച് ഗതാഗതം തടസപ്പെടുത്തുകയും ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത വിഷയങ്ങൾ അടക്കമാണ് കോടതിയ്ക്ക് മുന്നിലേക്ക് നാളെ എത്തുക. സുപ്രീംകോടതിയുടെ ഇന്നലത്തെ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് ഉൾപ്പെടെ എതിരായാണ് കോടതി അലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് ഇന്ന് പ്രത്യേക സിറ്റിങ് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

16 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

16 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

17 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

18 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

18 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

19 മണിക്കൂർ മുൻപ്