യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ട നിലയിൽ; വീട് പുറത്ത് നിന്ന് പൂട്ടി
ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മീററ്റിലെ ലിസാഡി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദമ്പതികളെയും അവരുടെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കായ മൊയിൻ, ഭാര്യ അസ്മ, മക്കളായ അഫ്‌സ(8), അസീസ(4) അദീബ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊയിനെ വിളിച്ചിട്ട് കിട്ടാത്തതിനാൽ സഹോദരൻ സലീം നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയായിരുന്നു മരിച്ചവരുടെ കാലുകൾ ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു. അടുത്തിടെയാണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്. മൊയിന്റെയും അസ്മയുടെയും മൃതദേഹങ്ങൾ നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
