പണം ചോദിച്ച് ഉപദ്രവം; 10ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: പരാതിയുമായി ഭാര്യാപിതാവ്
ലക്നൗ: പത്താം നിലയിൽ നിന്ന് മകളെ മരുമകൻ തള്ളിയിട്ട് കൊന്നുവെന്ന പരാതിയുമായി ഭാര്യാപിതാവ്. ഫ്ലാറ്റിന്റെ വായ്പ തിരിച്ചടക്കാനായി മരുമകന് മകളോട് പണം നിരന്തരം ആവശ്യപെട്ടിരുന്നുവെന്നും ഇത് നൽകാതിനെ തുടർന്ന് തന്റെ മകളെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നും ആണ് പരാതി. റിട്ടയേർഡ് അഡിഷണൽ ജില്ലാ ജഡ്ജിയാണ് തന്റെ മകളെ മരുമകൻ കൊന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്നോവിലെ ആരവല്ലി എൻക്ലേവിലാണ് പ്രീതി ദിവേദി എന്ന നാല്പതുകാരി കൊല്ലപ്പെട്ടതായി പരാതി. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമാണ് ഇവിടെ ഇവർ ജീവിച്ചിരുന്നത്. ഭർത്താവായിരുന്ന ശാരദാ പ്രസാദ് നിരന്തരം മകളെ ഫ്ലാറ്റിൻ്റെ വായ്പ അടയ്ക്കാനായി പണം ചോദിച്ച് ഉപദ്രവിക്കുമായിരുന്നു എന്നാണ് പരാതിയില് പറയുന്നു. ഭീഷണിയെ തുടർന്ന് 10,000 രൂപ എല്ലാ മാസവും മരുമകന് അയച്ചിരുന്നു എന്നും ഭാര്യാപിതാവ് വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

മുസ്ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്
