Thursday, 12 November 2026 About Us · Contact Us

കിങ് ഖാന്‍ ദിനേന വലിച്ചിരുന്നത് നൂറോളം സിഗരറ്റ്; വെള്ളം ഇഷ്ടമില്ലാത്ത ഷാരൂഖ് 30 കപ്പ് ബ്ലാക്ക് കോഫിവരെ കുടുക്കുമായിരുന്നത്രെ!

King Khan Used To Smoke About 100 Cigarettes A Day Shah - കിങ് ഖാന്‍ ദിനേന വലിച്ചിരുന്നത് നൂറോളം സിഗരറ്റ്; വെള്ളം ഇഷ്ടമില്ലാത്ത ഷാരൂഖ് 30 കപ്പ് ബ്ലാക്ക് കോഫിവരെ കുടുക്കുമായിരുന്നത്രെ!

മുംബൈ: ബോളിവുഡിന് ഒരു കാലത്തും പകരംവെക്കാനില്ലാത്ത താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. ദിനേന നൂറോളം സിഗരറ്റുകള്‍ വലിക്കുകയും 30 കപ്പ് ബ്ലാക്ക് കോഫി കുടിക്കുകയും ചെയ്തിരുന്ന ഒരു കാലം അഭിനയ സാമ്രാട്ടിന് ഉണ്ടായിരുന്നു. ഇതാരും ഗോസിപ്പടിക്കുന്നതല്ല; താരംതന്നെ ഏറ്റുപറഞ്ഞ കാര്യമാണ്. തന്റെ 59ാം ജന്മദിനത്തോടനുബന്ധിച്ച് ബാന്ദ്രയിലെ ഫാന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിച്ച എസ്ആര്‍കെ ഡേ എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കവേയാണ് ഖാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. നീണ്ട നാളുകളായി തന്നിലുണ്ടായിരുന്ന ചില ദുശീലങ്ങള്‍ താന്‍ അവസാനിപ്പിച്ചുവെന്ന് ഷാരൂഖ് ഖാന്‍ ആരാധകരോട് പറഞ്ഞു. താന്‍ പുകവലി നിര്‍ത്തിയെന്ന് താരം പറഞ്ഞു. പൂര്‍ണമായും പുകവലി നിര്‍ത്തുക എന്നത് എളുപ്പമായിരുന്നില്ല. ഈ ശീലം നിര്‍ത്തുന്ന സമയത്ത് ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. എങ്കിലും ഇത് ശരിയാവുമെന്ന് തന്നെയാണ് കരുതുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഇതിന് ശേഷമായിരുന്നു ഫാന്‍സ് ക്ലബ്ബിന്റെ പരിപാടിയില്‍ അദ്ദേഹം എത്തിയതും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയതും. സിനിമയിലെന്നപോലെ പുറത്തുള്ള പൊതുപരിപാടികളിലും ഹീറോ പരിവേഷം കാത്തുസൂക്ഷിക്കുന്ന അഭിനേതാവാണ് ആരാധകരുടെ കിംങ് ഖാന്‍. തന്റെ ആരാധകരോട് അടുത്തിടപഴകാനുള്ള ഷാരൂഖിന്റെ താല്‍പര്യവും ഏറെ പ്രശസ്തമാണ്്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമെന്നാണ് ഷാരൂഖിനെ വിശേഷിപ്പിക്കാറ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026