Thursday, 12 November 2026 About Us · Contact Us

സ്ത്രീകളുടെ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ തയ്ക്കരുത്..മുടി മുറിക്കരുത്; വിവാദ നിര്‍ദേശവുമായി യു പി വനിതാ കമ്മീഷന്‍

Male Saloon And Tylor Staffs Would Not Allow To Engage - സ്ത്രീകളുടെ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ തയ്ക്കരുത്..മുടി മുറിക്കരുത്; വിവാദ നിര്‍ദേശവുമായി യു പി വനിതാ കമ്മീഷന്‍

ലക്‌നോ: സ്ത്രീകളുടെ വസ്ത്രം തയ്ക്കാനും മുടി മുറിക്കാനും പുരുഷന്മാരെ അനുവദിക്കരുതെന്ന് ഉത്തര്‍ പ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശവുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തിയതെന്ന് ദേശീയ മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വനിതാ കമ്മീഷന്റെ വിലയിരുത്തല്‍ പ്രകാരം സ്ത്രീകള്‍ക്ക് വേണ്ടി വസ്ത്രം തയ്ക്കുന്നവരും മുടി മുറിക്കുന്നവരും അവരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്നുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ആധുനിക ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും സ്ത്രീകളുടെ മുടി മുറിക്കുന്നത് പുരുഷന്മാരാണ്. അവര്‍ മുടി മുറിക്കുന്നതില്‍ സ്ത്രീകള്‍ കംഫര്‍ട്ടബിളുമാണ്. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം അനാവശ്യമാണെന്നും ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. എന്നാല്‍, ഈ നിര്‍ദേശം സ്ത്രീകളുടെ സുരക്ഷ ഉരപ്പുവരുത്തുമെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. അതേസമയം, സലൂണിന്റെയും ടൈലഴ്‌സിന്റെയും കാര്യത്തില്‍ മാത്രം പോര ഈ നിര്‍ദേശമെന്നും സ്ത്രീകളെ പഠിപ്പിക്കുന്നതില്‍ നിന്ന് പുരുഷ അധ്യാപകരെ മാറ്റണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കുമോയെന്നും ചിലര്‍ പരിഹാസ്യ പൂര്‍വം ചോദിക്കുന്നുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026