ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം നടന്ന് ദിവസം മൂന്നായിട്ടും കേസെടുക്കാതെ പോലീസ്
മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം നടന്ന് ദിവസം മൂന്നായിട്ടും കേസെടുക്കാതെ പോലീസ്. നവരാത്രി ആഘോഷം കഴിയുന്നതുവരെ നടപടിയെടുക്കില്ലെന്നാണ് പോലീസ് നിലപാട്. വിഷയം പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിച്ചു ഏപ്രിൽ ഒന്നിന് എസ് പി ഓഫീസിന് മുന്നിൽ വെച്ചാണ് വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകർ വൈദികരെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു. എന്നിട്ടും പ്രതികളെ പിടികൂടാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വൈദികർ മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീർഥാടക സംഘത്തെയാണ് ആക്രമിച്ചത്. പിന്നാലെ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈദികരെയും ആക്രമിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി
