ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരായ ഹർജി തള്ളി
മുഡ ഭൂമിയിടപാട് ക്രമക്കേടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെിതരെയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത് ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം. അത്തരമൊരു സാഹചര്യമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമിയിടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
വയനാട് പുനരധിവാസം: വീടുകൾ നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ
മുഡ ഭൂമി ഇടപാട്: സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത
ഭൂമി കുംഭകോണ കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർ റിപ്പോർട്ട് നൽകി
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടിക്കെതിരെ കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയിൽ
ഭൂമി കൈമാറ്റ കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
