ലെഹങ്ക പണികൊടുത്തു; നില്ക്കാനാവാതെ സണ്ണി ലിയോണ്‍ തളര്‍ന്നു: വീഡിയോ വൈറല്‍
മുംബൈ: ഉത്തരേന്ത്യയില്‍ വിവാഹംപോലുള്ള ആഘോഷ വേളകളില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ് ലെഹങ്ക. എന്നാല്‍ ഇനിയൊരിക്കലും ബോളിവുഡ് നടി സണ്ണി ലിയോണ്‍ അത് ധരിക്കില്ലെന്നാണ് മുംബൈയില്‍നിന്നുള്ള വാര്‍ത്തകള്‍. ലെഹങ്ക ധരിച്ചെത്തി പാവം നടി വെള്ളംകുടിച്ചിരിക്കുകയാണ്. എഴുന്നേല്ക്കാനാവാതെ ലെഹങ്കയുമായി മല്‍പ്പിടിത്തം നടത്തുന്ന വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ലെഹങ്ക ധരിച്ചുള്ള നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനേക ലക്ഷം പേരാണ് വീഡിയോ കണ്ടത്. ലെഹങ്കയുടെ കനത്തഭാരത്താല് ഇരുന്നിടത്തുനിന്ന് എഴുന്നേല്ക്കാന് പറ്റാതെ സെക്സ് ബോംബ് കൂടിയായ നടി കഷ്ടപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. നിരാശയും വിനോദവും ഇടകലര്‍ന്ന ഭാവത്തിലായിരുന്നു താരം. എനിക്ക് ഇനിയും സഹായം വേണമെന്ന് സണ്ണി തമാശരൂപേണ ക്യാപ്ഷനും നല്കിയിട്ടുണ്ടെന്നതും ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വെള്ള ലെഹങ്ക അണിഞ്ഞാണ് വീഡിയോയില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെഹങ്ക ധരിച്ച് ഒന്ന് എഴുന്നേല്ക്കാന് പോലും അറിയില്ല എന്ന് കളിയാക്കാനിടയുള്ളവര്ക്കുള്ള മറുപടിയും വീഡിയോയില്‍ താരം പറയുന്നുണ്ട്. ചല് ഹട്ടെന്നാണ് താരം പറയുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
