ഭർതൃമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ
തമിഴ്നാട് വില്ലുപുരത്ത് ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത(23), കാമുകൻ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് റാണിയെ ഇവർ കൊലപ്പെടുത്തിയത്. ഹോട്ടലിൽ നിന്ന് ഫ്രൈഡ് റൈസിൽ ഉറക്ക ഗുളിക ചേർത്ത് നൽകി റാണിയെ മയക്കി കിടത്തി. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി എത്തിയ സതീഷ് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം വ്യക്തമായത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
