Kerala

നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കും, പിപി ദിവ്യ ഏക പ്രതി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി

കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, അസി. കമ്മീഷണർ ടികെ രത്‌നകുമാർ, ടൗൺ എസ് എച്ച് ഒ ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അവസാനവട്ട യോഗം ചേർന്നതിന് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്

യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപകരമായ ഭീഷണി പ്രസംഗത്തെ തുടർന്നാണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!