Kerala
നവീൻബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബം

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പ്രവീൺ ബാബു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. ഡിവിഷൻ ബെഞ്ചിന്റെ വിധി നിരാശാജനകമാണെന്ന് പ്രവീൺ ബാബു പറഞ്ഞു
നിലവിലെ അന്വേഷണം ശരിയായ ദിശയിൽ അല്ല. നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ പ്രശാന്തിനെ പ്രതി ചേർത്തിട്ടില്ല. കുടുംബത്തിനും തനിക്കുമെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീൺ ബാബു കൂട്ടിച്ചേർത്തു
പോലീസിൽ നിന്ന് നീതി ലഭിക്കാതായതോടെയാണ് കോടതിയിൽ പോയതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ല. പ്രധാന പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും മഞ്ജുഷ ആരോപിച്ചു