Kerala

നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി വിധി ഇന്ന്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടിവി പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിക്കണമെന്നാണ് ഹർജി

നവീൻ ബാബു താമസിച്ച സ്ഥലത്തെയും റെയിൽവേ സ്‌റ്റേഷനിലെയും വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി

ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് നേരത്തെ കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹർജിയിൽ വിധി പറയുന്നത്.

Related Articles

Back to top button
error: Content is protected !!