നവീൻ ബാബുവിന്റെ മരണം: കേസുമായി ഏതറ്റം വരെയും പോകുമെന്ന് ഭാര്യ
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന അപ്പീലുമായി മുന്നോട്ടുപോകുമെന്ന് ഭാര്യ മഞ്ജു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തയല്ലെന്നും കേസുമായി ഏതറ്റം വരെയും പോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു
എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തങ്ങളുടെ ഭാഗം കോടതി വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസുമായി ഏതറ്റം വരെയും മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്
അതേസമയം ഡിഐജി യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ എസ്‌ഐടി കേസ് അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥർ കേസ് നിരീക്ഷിക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി ഇതിന്റെ ചുമതല വഹിക്കണമെന്നുമാണ് കോടതി ഉത്തരവ്.