നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേർ
കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. റവന്യു മന്ത്രി കെ രാജൻ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. രണ്ട് പെൺമക്കളും അനിയന്റെ മകനും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്
കലക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദർശനത്തിൽ നിരവധി പേരാണ് നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ അഴിമതി ആരോപണത്തെ തുടർന്നായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. യാത്രയയപ്പ് ചടങ്ങിനിടെയാണ് ദിവ്യ ആരോപണം ഉന്നയിച്ചത്
സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു. സഹപ്രവർത്തകർ നടത്തിയ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ എത്തിയ ദിവ്യ കലക്ടറെ സാക്ഷി നിർത്തിയായിരുന്നു അഴിമതി ആരോപണം ഉന്നയിച്ചത്.