National

എവിടെയും, എപ്പോഴും എങ്ങനെയും; ദൗത്യത്തിന് സജ്ജമെന്ന് നാവികസേന

ദൗത്യത്തിനായി സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോ പങ്കുവെച്ചാണ് നാവികസേന തങ്ങൾ സജ്ജമാണെന്ന് അറിയിച്ചത്. ദൗത്യത്തിന് തയ്യാർ. എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും എങ്ങനെയായാലും…എന്നായിരുന്നു കുറിപ്പ്

എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും നാവികസേന എക്‌സിൽ കുറിച്ചു. ഐഎൻഎസ് സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം നാവികസേന മിസൈൽ പരീക്ഷണം നടത്തിയിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട്

കര, നാവിക, വ്യോമസേനകളുടെ ഭാഗത്ത് നിന്നും എല്ലാത്തരത്തിലുമുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സീ സ്‌കിമ്മിംഗ് മിസൈലുകളെ തകർക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!