Kerala

വയനാടിനോടുള്ള അവഗണന: കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ക്രൂരതയെന്ന് കെസി വേണുഗോപാൽ

വയനാടിനോട് കേന്ദ്രം കാണിക്കുന്ന അവഗണന കേരളത്തോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇത് എന്തെങ്കിലുമൊരു ഔദാര്യമല്ല. എസ് ഡിആർഎഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിർദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആർഎഫിലെ ബാക്കി തുക ഉപയോഗിച്ചോളൂ എന്ന് പറയുന്നത് അധിക്ഷേപമാണ്

പാർലമെന്റിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്തതാണ്. കീഴ് വഴക്കങ്ങളെല്ലാം ചൂണ്ടിക്കാട്ടിയതാണ്. ലെവൽ 3 ഗ്രേഡ് ദുരന്തമായി പ്രഖ്യാപിച്ചാൽ സഹായിക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയതാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നതിൽ ആക്ഷേപം പറയുന്നില്ല. പക്ഷേ ഇത്രയും വലിയ ദുരന്തം നടന്ന കേരളത്തിന് കൊടുക്കാതിരിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്

ഇത് കേരളം പിടിച്ചുവാങ്ങണം. അതിന് എല്ലാം മറന്ന് സംസ്ഥാനം ഒറ്റക്കെട്ടായി പോരാടണമെന്നാണ് കോൺഗ്രസിന്റെ വ്യക്തമായ അഭിപ്രായമെന്നും കെസി വേണുഗോപാൽ പറഞ്ഞു

Related Articles

Back to top button