Kerala
നെന്മാറ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

നെന്മാറ ഇരട്ടക്കൊല കേസിൽ അന്വേഷണ സംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാർ അടക്കം 133 സാക്ഷികളുണ്ട്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധന ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്
ലക്ഷ്മിയെ ചെന്താമര വെട്ടിക്കൊല്ലുന്നത് നേരിൽ കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാകും. വ്യക്തിവൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്
സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതക നടത്തിയത്. ജനുവരി 28ന് രാത്രി 11 മണിക്ക് പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പോലീസ് ചെന്താമരയെ പിടികൂടിയത്.