World
ഗാസയിൽ പൂർണ അധിനിവേശത്തിന് ഒരുങ്ങി നെതന്യാഹു; എതിർപ്പുമായി ഐഡിഎഫ്

ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേനക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ കൈവശപ്പെടുത്താനുള്ള നീക്കത്തിന് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞു
തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലൂടെയാണ് നെതന്യാഹു മന്ത്രിമാർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഇത് ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിനായി ഇന്ന് സുരക്ഷാ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്
എന്നാൽ ഇസ്രായേൽ പ്രതിരോധ സേന ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബന്ദികൾക്കൊപ്പം സൈനികരുടെ ജീവനും കൂടുതൽ അപകടത്തിലാക്കുന്ന് നീക്കമായിരിക്കും ഇതെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകി. മന്ത്രിസഭയിലും നെതന്യാഹുവിന്റെ പദ്ധതിയോട് എതിർപ്പുള്ളവരുണ്ട്.