Kerala

കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ, ഒറ്റ ദിവസത്തില്‍ 13 കേസിലെ പ്രതി; മുലയൂട്ടിയ മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്ഥിരം കുറ്റവാളി

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി നിശാന്ത് ആണ് കേസില്‍ പിടിയിലായത്. നിശാന്തിന്റെ പേരില്‍ സ്ത്രീകളെ അതിക്രമിച്ചതിനും പിടിച്ചുപറിയ്ക്കും നിരവധി കേസുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി തുറന്നുകിടന്ന ജനാലയിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് കണ്ട് യുവതി നിലവിളിച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം ഇയാള്‍ 13 കേസില്‍ പ്രതിയായിട്ടുണ്ട്. കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെയുള്ള പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് ഇയാള്‍ക്കെതിരെ 13 കേസ് രജിസ്റ്റര്‍ ചെയ്തത്.

പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനുമായിരുന്നു കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ പ്രതിയ്‌ക്കെതിരെ കേസെടുത്തത്. കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയ്‌ക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കും

Related Articles

Back to top button
error: Content is protected !!