Abudhabi

അബുദാബിയില്‍ ബിസിനസ് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഖമമാക്കാന്‍ പുതിയ അതോറിറ്റി

അബുദാബി: എമിറേറ്റിലെ ബിസിനസ് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ അതോറിറ്റി രൂപീകരിച്ചു. അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവല്പ്‌മെന്റ് എന്ന പേരിലാണ് പുതിയ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്.

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടിയാണ് അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിങ് അതോറിറ്റി രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ക്കായി പുതിയ അതോറിറ്റിക്ക് രൂപംനല്‍കിയിരിക്കുന്നത്. അബുദാബി എമിറേറ്റിലെ ബിസിനസ് രജിസ്‌ട്രേഷന്‍ നടപടികള്‍ വിലയിരുത്തുക, നോണ്‍ ഫിനാന്‍സിങ് ഇക്കണോമിക് ഫ്രീസോണുകളെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങള്‍.

Related Articles

Back to top button
error: Content is protected !!