UAE

പുതുവര്‍ഷം: അപകട മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലിസ്

ഷാര്‍ജ: പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റില്‍ വാഹനാപകടങ്ങളില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷാര്‍ജ പൊലിസ്. പഴുതടച്ചുള്ള ആസൂത്രണമാണ് എമിറേറ്റില്‍ കാര്യമായ വാഹനാപകടങ്ങളും മരണവും ഇല്ലാതാക്കാന്‍ സഹായിച്ചത്.

പൊലിസ് ഓപറേഷന്‍സ് സെന്ററില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ആകെ വന്നത് 12,241 കോളുകളാണ്. ഇതില്‍ 9,992 കോളുകളും എത്തിയത് എമര്‍ജന്‍സി നമ്പറായ 999ലേക്കാണ്. നോണ്‍ എമര്‍ജന്‍സി നമ്പറായ 901ലേക്ക് എത്തിയത് 2,249 കോളുകളാണ്. എമിറേറ്റിന്റെ സെന്‍ട്രല്‍, കിഴക്കന്‍ മേഖലകളിലെ ഓപറേഷന്‍സ് റൂമുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇത് വളരെ വേഗത്തിലും ഫലപ്രദമായും വരുന്ന കോളുകള്‍ക്കനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായിച്ചതായും ഷാര്‍ജ പൊലിസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!