ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 198 ഏകദിനങ്ങളിലും 122 ടി20യിലും 47 ടെസ്റ്റുകളിലും 38കാരനായ ഗപ്റ്റിൽ കിവീസിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 2009ൽ ന്യൂസിലാൻഡിലായി അരങ്ങേറിയ ഗപ്റ്റിൽ ടി20യിൽ ഏറ്റവുമധികം റൺസ് നേടിയ കിവീസ് താരമാണ്. 3531 റൺസാണ് താരം ടി20യിൽ നിന്ന് നേടിയത്
2009ൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ഏകദിനത്തിൽ തന്നെ സെഞ്ച്വറി അടിച്ചായിരുന്നു തുടക്കം. 2015 ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരെ 237 റൺസ് നേടിയിരുന്നു. അതേസമയം 2016ന് ശേഷം അദ്ദേഹത്തിന് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചിട്ടില്ല
2022ന് ശേഷം ഏകദിനത്തിലോ ടി20യിലോ ഗപ്റ്റിലിന് അവസരം ലഭിച്ചിട്ടില്ല. യുവതാരമായ ഫിൻ അലൻ അടക്കമുള്ളവരുടെ വരവോടെ ഗപ്റ്റിൽ പതിയെ മാറ്റിനിർത്തപ്പെടുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ടെന്ന് വിരമിക്കൽ അറിയിച്ചുകൊണ്ട് ഗപ്റ്റിൽ പറഞ്ഞു.