നെയ്യാറ്റിൻകരയിൽ ദുരൂഹ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. ഭർത്താവ് ഗോപൻ സ്വാമി സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഇയാളുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. ബന്ധുക്കൾ ആരും പരാതി നൽകിയിട്ടില്ലെന്നും സുലോചന പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല, നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻ സ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. അതേസമയം കലക്ടറുടെ ഉത്തരവ് ലഭിച്ചാൽ പോലീസ് ഇന്ന് സമാധി തുറക്കും. ഇതിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഗോപൻ സ്വാമിയെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങൾ ചേർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചെന്നുമാണ് മകൻ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസും പറയുന്നു.