Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അൻവർ പത്രിക സമർപ്പിക്കാൻ എത്തിയത്. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാൻ അൻവറിനൊപ്പം ഉണ്ടായിരുന്നത്.

പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിർദേശപത്രിക സമർപ്പിച്ചത്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി, പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം.

Related Articles

Back to top button
error: Content is protected !!