നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിനും കേസെടുത്തു, 10 പേരുടെ നില ഗുരുതരം
കാസർകോട് നീലേശ്വരം വീരാർക്കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻഡ് ആക്ട്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതൂകൂടാതെയാണ് വധശ്രമം കൂടി ഉൾപ്പെടുത്തിയത്
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് അടുത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഘാടകർ യാതൊരു സുരക്ഷ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പത്ത് പേരുടെ നില ഗുരുതരമായി തുടരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.