Kerala

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് എംവി ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ മർകസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടൽ. വർഗീയധ്രൂവീകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത ഉയർത്തിപ്പിടിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അതേസമയം സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങൾ ചർച്ചയായില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!