World

ലോക ചാമ്പ്യന്‍ മാഗ്നസ് കാൾസനെ ഒൻപതുകാരന്‍ തോല്‍പ്പിച്ചു; ഞെട്ടി ചെസ് ലോകം

ലോക ചെസ്‌ ചാമ്പ്യന്‍ മാഗ്നസ് കാൾസന്‍ ഒമ്പത് വയസുകാരന്‍റെ മുന്നില്‍ അടിയറവ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ് മത്സരത്തിൽ പരാജയപ്പെടുത്തിയത്. ‘ബുള്ളറ്റ്’ ഫോർമാറ്റിലായിരുന്നു മത്സരം (കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ ഒരു മിനിറ്റ് മാത്രമേയുള്ളൂ). ജനുവരി 18 ന് ചെസ് ഡോട്ട് കോമിലായിരുന്നു മത്സരം നടന്നത്.

ധാക്കയിലെ സൗത്ത് പോയിന്‍റ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ റയാനിന് ഇതുവരെ സ്വന്തമായി പ്രൊഫൈലോ ഔദ്യോഗിക ചെസ് കിരീടമോ ലഭിച്ചില്ല. ഇതേതുടര്‍ന്ന് തന്‍റെ പരിശീലകനായ നെയിം ഹക്കിന്‍റെ അക്കൗണ്ട് ഉപയോഗിച്ച് കളിച്ചത്. തോല്‍വിയോടെ മാഗ്നസ് കാൾസന്‍റെ റേറ്റിംഗ് -16 കുറഞ്ഞു.

എന്നാല്‍ തോല്‍വിയില്‍ കാള്‍സന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കളിക്കിടെ താരം വരുത്തിയ മണ്ടത്തരമാണ് തോൽവിക്ക് കാരണമായതെന്നാണ് ചിലരുടെ വാദം. ഓൺലൈൻ ഗെയിമിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

https://x.com/DhakaInFocus/status/1881044146359824517

‘റയാൻ റാഷിദിന് (ബുള്ളറ്റ് ബ്രൗണിൽ) ഒരു ടൈറ്റിൽ ഇല്ലാത്തതിനാൽ കളിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ എന്‍റെ ഐഡി നൽകുകയായിരുന്നെന്ന് പരിശീലകൻ നെയിം പറഞ്ഞതായി ബംഗ്ലാദേശി മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. അവൻ കളിച്ചു, അഞ്ച് തവണ ലോക ചാമ്പ്യനും നിലവിലെ ഒന്നാം നമ്പർ ചെസ്സ് കളിക്കാരനുമായ കാൾസെനോട്. ഞാനാ അവനെ ചെസ് പഠിപ്പിക്കുന്നത്. അവൻ എപ്പോഴും ഓൺലൈനിൽ കളിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. റയാന് എന്‍റെ ഐഡി ഉപയോഗിക്കാൻ അനുവദിച്ചു.

പിന്നാലെ അവൻ പെട്ടെന്ന് എന്നെ വിളിച്ചു കാൾസണെ തോല്‍പ്പിച്ചെന്ന് പറഞ്ഞു. ആദ്യം, എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് എനിക്ക് സ്ക്രീൻഷോട്ടുകൾ അയച്ചുതന്നു. കൂടാതെ എല്ലാ ഗെയിമിന്‍റെ വിശദാംശങ്ങളും, ഞാൻ ആശ്ചര്യപ്പെട്ടുവെന്ന് നെയിം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

https://www.facebook.com/share/v/1E7scg1nDf/

ബംഗ്ലാദേശിലെ നിലവിലെ അണ്ടർ 10 ജൂനിയർ ചാമ്പ്യനായ റയാന്‍ റാഷിദ് കഴിഞ്ഞ ഡിസംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!